Notice Board » News

മലയാള ഭാഷ ദിനാചരണത്തിന് തുടക്കമായി

 കേരള പിറവി ദിനത്തോടനുബന്ധിച്ച പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിൽ മലയാള ഭാഷ ദിനാചരണ പരിപാടികൾക്ക് തുടക്കമായി. കേരള വന ഗവേഷണ സ്ഥാപനം ഓഡിറ്റോറിയത്തിൽ രാവിലെ പത്തരയ്ക്ക് നടന്ന ദിനാചരണ പരിപാടികൾ പ്രശസ്ത എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായിട്ടുള്ള ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ആചാരങ്ങൾ വിവാദമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ അത് ശാസ്ത്രീയമായി ദുരുപയോഗം ചെയ്യപെടാതിരിക്കാൻ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ മലയാള ഭാഷയെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നു ഉദ്‌ഘാടന പ്രസംഗത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മലയാള ഭാഷയുടെ വളർച്ചക്ക് ഭാഷയോടുള്ള മലയാളിയുടെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു ദൃശ്യ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട്  തുടർന്നു സംസാരിച്ച ശ്രീമതി അനു പാപ്പച്ചൻ വിശദീകരിച്ചു. കേരള വന ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് ജീവനക്കാർക്ക് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള വന ഗവേഷണ സ്ഥാപനം രജിസ്ട്രാർ ഡോ. ടി.കെ ദാമോദരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീമതി. അനിത വർമ്മ, ഡോ. ടി.വി സജീവ് എന്നിവർ ആശംസകളും ശ്രീമതി. അനൂപ വാസു നന്ദിയും പ്രകാശിപ്പിച്ചു.



Published on:  , 

News & Events