പീച്ചി കെ.എഫ്. ആർ.ഐ യിൽ മുള സംരംഭകത്വ പരിശീലനം ആരംഭിച്ചു

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ (KFRI) മുളകളുടെ പ്രവർധനം, തോട്ടം പരിപാലനം, സംസ്കരണം, ട്രീറ്റ്‌മെന്റ് എന്നിവയെക്കുറിച്ച് അഞ്ച് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി.
കെ.എഫ്. ആർ.ഐ മുൻ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ബോട്ടണി വിഭാഗം മേധാവിയും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. വി.ബി. ശ്രീകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം മേധാവിയും ട്രെയിനിങ് കോർഡിനേറ്ററുമായ ഡോ. എ.വി. രഘു കോഴ്സ് വിശദീകരണം നടത്തി. ഫോറസ്റ്റ് ഇക്കോളജി വിഭാഗം മേധാവിയും. ട്രെയിനിംഗ് അസോസിയേററ്റുമായ ഡോ. കെ.എ. ശ്രീജിത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഡിസംബർ 27-ന് പരിശീലനം സമാപിക്കും.
Published on: Monday, December 22, 2025