കെ.എഫ്.ആർ.ഐ കുഴൂർ സബ്‌സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണം.

കെ.എഫ്.ആർ.ഐ കുഴൂർ സബ്‌സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണം.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനഗവേഷണ സ്ഥാപനത്തിന്റെ (KSCSTE-KFRI) കുഴൂർ സബ്‌സെന്ററിൽ സംഘടിപ്പിച്ച വിപുലമായ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും വൃക്ഷത്തൈ നടീലും ബഹു. കായിക, യുവജനക്ഷേമ, പുരാവസ്തു, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിർവ്വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും കർഷകർക്കുമായി സൗജന്യമായി ടിഷ്യുകൾച്ചർ വാഴത്തൈകൾ വിതരണം ചെയ്തു. 
കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സിൽവി സേവ്യർ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുഭാഷിണി രാജീവ്‌ മുഖ്യാതിഥിയായിരുന്നു.
മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പോൾസൺ കൊടിയൻ, കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ഷിബു പാറേക്കാടൻ, കെ.എഫ്.ആർ.ഐ രജിസ്ട്രാർ കേണൽ. ജോൺസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. സബ്‌സെന്റർ സയന്റിസ്റ്റ് ഇൻ-ചാർജ് ഡോ. സുമ അരുൺ ദേവ് ഏവർക്കും നന്ദി രേഖപ്പെടുത്തി.



Published on: Friday, June 5, 2026