കെ.എഫ്.ആർ.ഐയിലെ മുള കരകൗശല നിർമ്മാണ പരിശീലനം വിജയകരമായി സമാപിച്ചു

KSCSTE-KFRI എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 ദിവസമായി നടന്നുവന്നിരുന്ന 'മുള കരകൗശല നിർമ്മാണ' (Bamboo Handicraft Making) പരിശീലന പരിപാടി ഇന്ന് വിജയകരമായി പൂർത്തിയായി.
സംസ്ഥാന ബാംബൂ മിഷന്റെ സഹകരണത്തോടെ ഒക്ടോബർ 5 മുതൽ 14 വരെയാണ് ഈ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചത്. ഇന്ന് നടന്ന സമാപന സമ്മേളനത്തിൽ പരിശീലനാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, പരിശീലനം പൂർത്തിയാക്കിയ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
വൈവിധ്യമാർന്ന മുളയുൽപ്പന്നങ്ങളാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരിശീലനാർത്ഥികൾ സ്വന്തമായി നിർമ്മിച്ചെടുത്തത്. അതിയായ താല്പര്യത്തോടെ പങ്കെടുത്ത എല്ലാ പരിശീലനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Published on: Wednesday, October 14, 2026