പ്രിയ സജിക്ക് ആദരാഞ്ജലികൾ

പ്രിയ സജിക്ക് ആദരാഞ്ജലികൾ

കെ.എഫ്.ആർ.ഐ. ഇക്കോളജി വിഭാഗത്തിലെ ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ ശ്രീ. സജി സി. ബി. നവംബർ 21-ന് നമ്മെ വിട്ടുപിരിഞ്ഞു.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കു മുന്നിൽ ആദരം അർപ്പിക്കാൻ ഇന്ന് (നവംബർ 23) കെ.എഫ്.ആർ.ഐ. ഓഡിറ്റോറിയത്തിൽ അനുശോചന യോഗം ചേർന്നു. ഡയറക്ടറും സഹപ്രവർത്തകരും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന് എല്ലാവരും മൗനം ആചരിച്ച് ആദരാഞ്ജലി അർപ്പിച്ചു.
അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സേവനവും കെ.എഫ്.ആർ.ഐ. കുടുംബം എന്നും ഓർക്കും. കുടുംബാംഗങ്ങൾക്ക് ഈ വേദന താങ്ങാനുള്ള ശക്തി ലഭിക്കട്ടെ.
പ്രിയ സജിക്ക് ആദരാഞ്ജലികൾ



Published on: Monday, November 23, 2026