KFRI-ക്ക് ഹരിത കേരളം മിഷന്‍റെ ആദരം.

നവകേരളം കർമ്മപദ്ധതി 2-ന്റെ ഭാഗമായ ഹരിത കേരളം മിഷൻ സംഘടിപ്പിച്ച "ഒരു തൈ നടാം ഒരുകോടി തൈകൾ നട്ട് ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ" പങ്കാളിയായതിന് കേരള വന ഗവേഷണ സ്ഥാപനത്തിന് (KFRI) ആദരവ് ലഭിച്ചു.
2025 നവംബർ 06-ന് തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല പ്രഖ്യാപന ചടങ്ങിൽ വെച്ച്, ബഹു: ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണ, ഭവന വകുപ്പ് മന്ത്രി ശ്രീ. കെ രാജനിൽ നിന്ന് KFRI ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാരിയർ സ്ഥാപനത്തിന് വേണ്ടിയുള്ള ആദരവ് ഏറ്റുവാങ്ങി.
Published on: Thursday, November 6, 2025