കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) ഓണാഘോഷം

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും സന്ദേശവുമായി KFRI-ൽ ഈ വർഷത്തെ ഓണാഘോഷം നടന്നു.
ചടങ്ങിൽ ബഹുമാനപ്പെട്ട ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ ഏവർക്കും ഓണസന്ദേശം നൽകി. ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ കേണൽ ജോൺസൻ തോമസ് ഏവർക്കും ഓണാശംസകൾ നേർന്നു. വർണ്ണാഭമായ പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയുമായി KFRI കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഈ ദിനം ആഘോഷമാക്കി.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഈ ഓണക്കാലത്ത് ഏവർക്കും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Published on: Wednesday, August 19, 2026