പട്ടികവർഗ സമുദായങ്ങൾക്കായി കേരള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പും (KIRTADS) കേരള വനഗവേഷണ സ്ഥാപനവും (KFRI) സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന NSQF അധിഷ്ഠിത മധ്യമേഖലാതല ശിൽപശാലയ്ക്ക് പീച്ചി കെ.എഫ്.ആർ.ഐയിൽ തുടക്കമായി.

'സാങ്കേതിക വിദ്യാധിഷ്ഠിത ഭാഷാ-ജൈവവൈവിധ്യ-തദ്ദേശീയ വിജ്ഞാന സംരക്ഷണം' എന്നതാണ് ഈ ശിൽപശാലയുടെ പ്രധാന വിഷയം. തദ്ദേശീയ ജനതയുടെ കാടറിവുകളും പാരമ്പര്യ വിജ്ഞാനവും പുതിയ കാലത്തെ ഡിജിറ്റൽ സങ്കേതികവിദ്യകളിലൂടെ (ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, AI ടൂളുകൾ) രേഖപ്പെടുത്താനും സംരക്ഷിക്കാനും ഗോത്രയുവതയെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 
കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. കിർടാഡ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ് കുമാർ കെ. എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കിർടാഡ്‌സിലെ ഭാഷാശാസ്ത്രം റിസർച്ച് അസിസ്റ്റന്റ് ഡോ. ലിജിഷ എ. ടി സ്വാഗതവും, അട്ടപ്പാടിയിൽ നിന്നുള്ള കാർഷികവിദഗ്ധൻ നഞ്ചൻ മണ്ണൂക്കാരൻ, കെ.എഫ്.ആർ.ഐ ചീഫ് സയന്റിസ്റ്റ് ഡോ. ടി. വി. സജീവ് എന്നിവർ ആശംസകളും അർപ്പിച്ചു. നന്ദിത ഐ. ആർ നന്ദി രേഖപ്പെടുത്തി.  
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെയാണ് പരിശീലനം നടക്കുന്നത്.

Published on: Thursday, October 1, 2026