കെ.എഫ്.ആർ.ഐയിൽ മുള കരകൗശല നിർമ്മാണ പരിശീലനത്തിന് തുടക്കമായി

കെ.എഫ്.ആർ.ഐയിൽ മുള കരകൗശല നിർമ്മാണ പരിശീലനത്തിന് തുടക്കമായി

KSCSTE-KFRI എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ പത്തു ദിവസത്തെ മുള കരകൗശല നിർമ്മാണ (Bamboo Handicraft Making) പരിശീലന പരിപാടി ആരംഭിച്ചു. സംസ്ഥാന ബാംബൂ മിഷന്റെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 
കെ.എഫ്.ആർ.ഐ പീച്ചിയിലെ എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് സെന്ററിൽ നടന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാരിയർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച പ്രകൃതിസൗഹൃദ ബദലാണ് മുളയുൽപ്പന്നങ്ങൾ എന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു. 
മുളയുടെ പ്രാഥമിക സംസ്കരണം, ആകർഷകവും ഈടുനിൽക്കുന്നതുമായ കരകൗശല വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണം എന്നിവയിലാണ് പരിശീലനത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. സ്വയംതൊഴിൽ കണ്ടെത്താനും സംരംഭങ്ങൾ ആരംഭിച്ച് സുസ്ഥിര വരുമാനം ഉറപ്പാക്കാനും ഈ പരിശീലനം സഹായിക്കും.
പരിശീലന പരിപാടി ഒക്ടോബർ 14-ന് സമാപിക്കും.  





Published on: Monday, October 5, 2026