പ്രകൃതിയും അക്ഷരങ്ങളും ഒന്നിക്കുന്നു!

മനോരമ ഹോർത്തൂസ്, കേരള വനം-വന്യജീവി വകുപ്പ്, കേരള വന ഗവേഷണ സ്ഥാപനം (KFRI) എന്നിവർ സംയുക്തമായി തൃശൂർ പീച്ചി KFRI ക്യാമ്പസിൽ സംഘടിപ്പിക്കുന്ന 'കാട്, അക്ഷരക്കൂട്' ദ്വിദിന സാഹിത്യ ക്യാമ്പിന് ഉജ്ജ്വല തുടക്കം.ഇന്ന് (ഒക്ടോബർ 25) രാവിലെ നടന്ന ചടങ്ങിൽ ടി. ഉമ IFS, KFRI ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ എന്നിവർ ചേർന്ന് ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ഒക്ടോബർ 25, 26 തിയ്യതികളിലായി നടക്കുന്ന ക്യാമ്പിൽ കാടിൻ്റെ പശ്ചാത്തലത്തിൽ സാഹിതീ ചർച്ചകളും സംവാദങ്ങളും അരങ്ങേറും.
Published on: Saturday, October 25, 2025