മുള കൃഷി പരിശീലനം വിജയകരമായി സമാപിച്ചു

കെ.എഫ്.ആർ.ഐയിൽ നടന്നുവരുന്ന മുളയുടെ പ്രജനനം, തോട്ടം പരിപാലനം, സംസ്‌കരണം എന്നിവയിലുള്ള പരിശീലന പരിപാടി വിജയകരമായി പൂർത്തിയായി.
മുളയുടെ വൈവിധ്യങ്ങൾ, ടിഷ്യൂ കൾച്ചർ സാങ്കേതികവിദ്യകൾ, രോഗനിയന്ത്രണം, ശാസ്ത്രീയമായ പ്രജനന രീതികൾ എന്നിവയിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.
പീച്ചിയിലെ ലാബ് സന്ദർശനങ്ങൾക്കും നഴ്‌സറിയിലെ പ്രായോഗിക പരിശീലനങ്ങൾക്കും പുറമെ, പാലപ്പിള്ളിയിലെ ബാംബൂ വേസ്റ്റ് പ്രോസസിംഗ് യൂണിറ്റ് ഉൾപ്പെടെയുള്ള ഫീൽഡ് സന്ദർശനങ്ങളും ട്രെയിനികൾക്ക് വലിയ അനുഭവമായി. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഈ സംരംഭത്തിന് ഉജ്ജ്വലമായ സമാപനം കുറിച്ചു.
ഫെബ്രുവരി 16 മുതൽ 19 വരെയായിരുന്നു പരിശീലന പരിപാടി.
Published on: Friday, February 20, 2026