പശ്ചിമഘട്ട ചിത്രശലഭ മീറ്റ് 2026 ന് തുടക്കമായി

പശ്ചിമഘട്ട ചിത്രശലഭ മീറ്റ് 2026 ന് തുടക്കമായി

ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റ് കൺസർവേഷൻ എജുക്കേഷൻ ആൻ്റ് റിസർച്ച് -  FECER,  കേരള വനഗേഷണ സ്ഥാപനം, കേരള വന വകുപ്പ് എന്നിവരുടെ  സഹകരണത്തോടെ നടത്തുന്ന രണ്ടാമത് പശ്ചിമഘട്ട ചിത്രശലഭ മീറ്റ് ആരംഭിച്ചു. കെ. എഫ് ആർ ഐ ഡയറക്ടർ ഡോ. കണ്ണൻ സി എസ് വാരിയർ ഉദ്ഘാനം ചെയ്തു. കെ. എഫ് ആർ ഐ. ചീഫ് സയിൻ്റിസ്റ്റ് ഡോ ടി . വി സജീവ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. FECER ചെയർമാൻ ഡോ മേരി ആൻ്റോ, ഡോ. ബിന്ദു കെ ജോസ് (വിമല കോളേജ് ) , ഡോ അലക്സ് സി. ജെ (ICLEI South Asia) എന്നിവർ സംസാരിച്ചു. 
ചിത്രശലഭങ്ങളുടെ തിരിച്ചറിയൽ, സംരക്ഷണം,  ഫോട്ടോഗ്രാഫി,  ചിത്രശലഭ സ്വഭാവ പഠനം, പ്രകൃതി നടത്തം, വിദഗ്ദരുമായുള്ള സംവാദം, ചിത്രശലഭ ദേശാടന പഠനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന ഈ മീറ്റ് കേരള വനഗവേഷണ സ്ഥാപനം, ചിമ്മിനി വന്യജീവി സങ്കേതം, എന്നിവടങ്ങളിലായാണ്   നടത്തപ്പെടുന്നത്. 20 -ാം തിയതി സമാപിക്കും.


Published on: Friday, September 18, 2026