സംസ്ഥാനതല പ്രതിഭാസംഗമം 2026-ന് പീച്ചിയിൽ തുടക്കമായി

സംസ്ഥാനതല പ്രതിഭാസംഗമം 2026-ന് പീച്ചിയിൽ തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമി'ന്റെ ഭാഗമായുള്ള സംസ്ഥാനതല പ്രതിഭാസംഗമം 2026-ന് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിൽ (KFRI) തുടക്കമായി.
രാവിലെ നടന്ന പ്രത്യേക സെഷനിൽ KFRI ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ കുട്ടികളുമായി മുഖാമുഖം സംവദിച്ചു.തുടർന്ന് 'KFRI- അറിവിൻ്റെ നിറവ്' എന്ന വിഷയത്തിൽ നടന്ന സെഷന് KFRI ചീഫ് സയന്റിസ്റ്റ് ഡോ. സജീവ് ടി.വി. നേതൃത്വം നൽകി. കുട്ടികളുടെ അന്വേഷണാത്മക ചിന്തയെയും സർഗാത്മകതയെയും പരിപോഷിപ്പിക്കാൻ ഉതകുന്ന വൈവിധ്യമാർന്ന സെഷനുകളാണ് ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നത്.


Published on: Wednesday, January 28, 2026