മുള കൃഷി, സംസ്‌കരണം, പ്രജനന രീതികൾ: കെ.എഫ്.ആർ.ഐയിൽ പ്രായോഗിക പരിശീലനം തുടരുന്നു

കെ.എഫ്.ആർ.ഐയിൽ നടന്നുവരുന്ന അഞ്ചുദിവസത്തെ മുള കൃഷി പരിശീലന പരിപാടിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ സാങ്കേതികവിദ്യകൾ, മുളയുടെ സംസ്‌കരണ രീതികൾ, ശാസ്ത്രീയമായ പ്രജനന വിദ്യകൾ എന്നിവയിൽ വിദഗ്ധ ക്ലാസ്സുകളും ലാബ് സന്ദർശനങ്ങളും സംഘടിപ്പിച്ചു. കൂടാതെ, ബാംബൂ നഴ്സറിയിൽ വെച്ച് മുളയുടെ പ്രജനന രീതികളിൽ നേരിട്ടുള്ള പ്രായോഗിക പരിശീലനവും സെൻട്രൽ നഴ്സറി സന്ദർശനവും ട്രെയിനികൾക്കായി വിജയകരമായി പൂർത്തിയാക്കി.
Published on: Wednesday, February 11, 2026