ത്രിദിന നൈപുണ്യ വികസന ശിൽപ്പശാലയ്ക്ക് കെ.എഫ്.ആർ.ഐ-യിൽ തുടക്കം.

കേരള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പും (KIRTADS), കേരള വന ഗവേഷണ സ്ഥാപനവും (KFRI) സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന നൈപുണ്യ വികസന ശിൽപ്പശാലയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. 'സാങ്കേതികവിദ്യാധിഷ്ടിത ഭാഷാ-ജൈവവൈവിധ്യ-തദ്ദേശീയജ്ഞാന സംരക്ഷണം' എന്നതാണ് ഈ പരിപാടിയുടെ പ്രധാന വിഷയം. കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. ഗോത്രസമൂഹാംഗങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുന്ന ഈ ശിൽപ്പശാല ഒക്ടോബർ 1 വരെ കെ.എഫ്.ആർ.ഐയിൽ വെച്ച് നടക്കും
Published on: Thursday, October 1, 2026