കെ.എഫ്.ആർ.ഐ - കിർടാഡ്‌സ് ശിൽപശാല

കെ.എഫ്.ആർ.ഐ - കിർടാഡ്‌സ് ശിൽപശാല

കെ.എഫ്.ആർ.ഐ - കിർടാഡ്‌സ് ശിൽപശാലയുടെ രണ്ടും മൂന്നും ദിനങ്ങളിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, നിർമിത ബുദ്ധി (AI), പോസ്റ്റർ ഡിസൈനിങ് എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനങ്ങൾ നടന്നു. കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ ഡോ. ബാലകൃഷ്‌ണൻ പേരോത്ത് 'കാടറിവുകൾ ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. 
ശരത് തേൻമൂല, ജിജോ വള്ളിക്കുന്ന്, മുജീബ് റഹ്മാൻ കെ., കാജാഹുസൈൻ തുടങ്ങിയ വിദഗ്ധരാണ് മറ്റ് സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തത്.  
മൂന്നു ദിവസങ്ങളിലായി നടന്ന നൈപുണ്യ വികസന പരിപാടി ഒക്ടോബർ 1-ന് വിജയകരമായി സമാപിച്ചു.


Published on: Thursday, October 1, 2026