മുള അധിഷ്ഠിത തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയായി

നബാർഡ് (NABARD), കേരള സ്റ്റേറ്റ് ബാംബൂ മിഷൻ (Kerala State Bamboo Mission), കേരള വനഗവേഷണ സ്ഥാപനം (KFRI) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15 ദിവസത്തെ മുള അധിഷ്ഠിത തൊഴിൽ പരിശീലനം വിജയകരമായി പര്യവസാനിച്ചു.
വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പട്ടയക്കുടി ഡെവലപ്‌മെന്റ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയുംസഹകരണത്തോടെയായിരുന്നു ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പരിശീലനത്തിന്റെ സമാപന സമ്മേളനം (Valedictory Session) 2026 ജനുവരി 23-ന് പീച്ചിയിലെ KFRI ക്യാമ്പസിൽ വച്ച് നടന്നു.
സമാപന സമ്മേളനം പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ ശ്രീ. രഞ്ജിത്ത് എം.കെ. ഉദ്ഘാടനം ചെയ്തു. കെ.എഫ്.ആർ.ഐ (KFRI) എക്‌സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ് ഡിവിഷൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. എ.വി. രഘു ചടങ്ങിന് സ്വാഗതം പറയുകയും, 'Bamboo in Livelihood' എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു. തുടർന്ന് കെ.എഫ്.ആർ.ഐ ഫോറസ്റ്റ് ബോട്ടണി ഡിവിഷൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. വി.ബി. ശ്രീകുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും 'Introduction to the World of Bamboo' എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയും ചെയ്തു.
ഈ അവസരത്തിൽ പരിശീലനാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും, ബാംബൂ നഴ്സറി, സൈലേറിയം എന്നിവ സന്ദർശിക്കുകയും ചെയ്തു.
ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു.
Published on: Friday, January 23, 2026