കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ഉഷ്ണമേഖലാ വനങ്ങളെയും വനവൽക്കരണത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന അനുബന്ധ വിഷയങ്ങളില്‍ പ്രവീണരായ ഗവേഷകരാണ്‌ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളത്. (കെ‌എഫ്‌ആർ‌ഐ). കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉഷ്ണമേഖലാ വനവൽക്കരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും നടത്തിയ ഗവേഷണങ്ങള്‍ക്ക് ഈ സ്ഥാപനം നല്‍കിയ സംഭാവന വലുതാണ്‌. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര വിനിയോഗം, ശാസ്ത്രീയമായ നിര്‍വ്വഹണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, 1975 ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിനെ വനവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും ശാസ്ത്രീയ പിന്തുണ നൽകുന്നതിനുമായി ഉഷ്ണമേഖലാ വനവൽക്കരണത്തിന്റെ ഒരു കേന്ദ്രമായി വിഭാവനം ചെയ്യുന്നു. 2002 ൽ കെ‌എസ്‌സി‌ടി‌ഇ രൂപീകരിച്ചപ്പോൾ കെ‌എഫ്‌ആർ‌ഐ സംസ്ഥാനത്തെ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിലിന്റെ (കെ‌എസ്‌സി‌ടി‌ഇ) അഞ്ച് ഗവേഷണ-വികസന കേന്ദ്രങ്ങളിലൊന്നായി മാറി.


നാഷണൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം

കേരള വന ഗവേഷണ സ്ഥാപനം സംരഭകത്വവും സ്റ്റാർട്ടപ്പുകളും എന്ന വിഷയത്തിൽ ഫാകൽറ്റി ഡവലപ്മെന്റ് പരിപാടി സംഘടിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് - ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ എന്റർ‌പ്രണർ‌ഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുമായി സഹകരിച്ച് 2019 ഡിസംബർ 21 മുതൽ 2020 ജനുവരി 4 വരെ നീണ്ടു നിന്ന പ്രസ്തുത പരിശീലനപരിപാടിയിൽ 12 അക്കാദമിക്ക് / സാങ്കേതിക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 20 പേർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ പ്രതിനിധികൾ തങ്ങളുടെ സ്ഥാപനങ്ങളിൽ സംരംഭകത്വ വികസന ക്ലബ് (ഇഡി ക്ലബ്) രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സമീപ ഭാവിയിൽ വിദ്യാർത്ഥികളിൽ നിന്ന് നല്ല സംരഭകരെ കണ്ടെത്തുവാനും പരിശീലനം നൽകുവാനും ഇത്തരം ക്ലബ്ബുകൾ പ്രതിജ്ഞാബദ്ധരാണ്.