Notice Board » Announcements

ജൂൺ 5 ന് (ലോക പരിസ്ഥിതി ദിനം) വൃക്ഷത്തൈ നടുന്നതിനെക്കുറിച്ചുള്ള കെ‌എഫ്‌ആർ‌ഐയുടെ നിലപാടിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സംബന്ധിച്ച നിരാകരണം

ജൂണ്‍ 5, ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുന്നതിനെതിരെ കേരള വന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എന്ന രീതിയിൽ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.  കേരള വന ഗവേഷണ കേന്ദ്രം മേൽപ്പറഞ്ഞ വിഷയത്തിൽ ഇന്നോളം പഠനങ്ങളൊന്നും നടത്തിയിട്ടില്ല എന്നും പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുന്നതുമായി ബന്ധപ്പെട്ടു   ഈ സ്ഥാപനം യാതൊരു ഔദ്യോഗിക കുറിപ്പുകളും ഇറക്കിയിട്ടില്ല എന്നും അറിയിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ കേരള വനഗവേഷണ കേന്ദ്രത്തിന്റെ പേരിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ വാർത്തകൾക്കു ഈ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിനാൽ അറിയിക്കുന്നു .

ഡയറക്ടർ
കേരള വനഗവേഷണ കേന്ദ്രം


Date of notification: June 7, 2021

Announcements